നിർമാതാവ്, ലഫ്റ്റനന്‍റ് കേണൽ, എഡിജിപിയുടെ ബന്ധു! ബിജു ജയിലിലാണ്!
നിർമാതാവ്, ലഫ്റ്റനന്‍റ് കേണൽ, എഡിജിപിയുടെ ബന്ധു! ബിജു ജയിലിലാണ്!
Saturday, September 25, 2021 2:00 PM IST
ക​ണ്ണ​പു​രം(കണ്ണൂർ): ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ചാ​ൻ​സ് ത​രാ​മെ​ന്നും പ​റ​ഞ്ഞു നി​ര​വ​ധി ആ​ളു​ക​ളെ പ​റ്റി​ച്ച് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ കൊ​ല്ലം സ്വ​ദേ​ശി ബി​ജു തോ​മ​സ് ഏ​ബ്ര​ഹാ​മി (49) നെ ​ക​ണ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​രോ​ൺ ദേ​വ​രാ​ഗ് എ​ന്ന പേ​രി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബി​ജു അ​റി​യ​പ്പെ​ടു​ന്ന​ത്.

സി​നി​മ പ്രൊ​ഡ്യൂ​സ​ർ ച​മ​ഞ്ഞും എ​ഡി​ജി​പി​യാ​യ മ​നോ​ജ് ഏ​ബ്ര​ഹാം ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്നും പ​റ​ഞ്ഞും നി​ര​വ​ധി ആ​ളു​ക​ളെ പ​റ്റി​ച്ചു പ​ണം കൈ​ക്ക​ലാ​ക്കി​യ ബി​ജു തോ​മ​സ് ഏ​ബ്ര​ഹാം ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡി​ലാ​യ​ത്.

2016ൽ ​സി​നി​മാ നി​ർ​മി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് ക​ണ്ണ​പു​രം സ്വ​ദേ​ശി മ​നു കൃ​ഷ്ണ​നി​ൽ​നി​ന്നു മൂ​ന്ന​ര ല​ക്ഷം വാ​ങ്ങി പ​റ്റി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ബി​ജു ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലാ​ണു​ള്ള​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ബി​ജു മി​ലി​റ്റ​റി ഡോ​ക്ട​ർ ആ​ണെ​ന്നും ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ആ​ണെ​ന്നും പ​റ​ഞ്ഞ് മി​ലി​ട്ട​റി യൂ​ണി​ഫോ​മ​ണി​ഞ്ഞു​ള്ള വ്യാ​ജ ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യാ​ണ് ആ​ളു​ക​ളെ പ​റ്റി​ച്ചു ല​ക്ഷ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു വി​ക​ലാം​ഗ​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി​യ കേ​സ് നി​ല​വി​ലു​ണ്ട്. മി​ലി​റ്റ​റി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 18 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ ല​ക്ഷം രൂ​പ വാ​ങ്ങി​യ കേ​സ് ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ട്.

ബം​ഗ​ളൂ​രു ഉ​ദ​യ​ന​ഗ​റി​ൽ വീ​ട് വ​ച്ചു താ​മ​സ​മാ​ക്കി​യ ബി​ജു​വി​നെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണ​പു​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ മ​ഹേ​ഷ്, ഷാ​ജി എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​മു​ഖ​രാ​യ സി​നി​മാ ന​ട​ന്മാ​രു​ടെ കൂ​ടെ​യും അ​തു​പോ​ലെ സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ക​ളു​ടെ​യും കൂ​ടെ​യും ഫോ​ട്ടോ​യെ​ടു​ക്കും.

തു​ട​ർ​ന്ന് ഈ ​ഫോ​ട്ടോ​ക​ൾ ഫേ​സ്ബു​ക്കി​ലും വാ​ട്ട്സ് ആ​പ്പി​ലും പ്ര​ച​രി​പ്പി​ച്ചാ​ണ് ത​നി​ക്കു സി​നി​മാ​ലോ​ക​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു നാ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്. സി​നി​മ​യി​ലെ പ്ര​മു​ഖ​രു​മാ​യി ത​നി​ക്ക് ആ​ത്മ​ബ​ന്ധം ഉ​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ഇ​ര​ക​ളെ വീ​ഴ്ത്തു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലും കേ​ര​ള​ത്തി​ലു​മാ​യി നി​ര​വ​ധി യു​വ​തി-​യു​വാ​ക്ക​ളെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചി​ട്ടു​ണ്ട്. പ​ല​ർ​ക്കും പ​ണം ന​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും നാ​ണ​ക്കേ​ടോ​ർ​ത്തു പു​റ​ത്തു പ​റ​യാ​നോ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നോ ത​യാ​റാ​കാ​ത്ത​താ​ണ് ബി​ജു​വി​നു പ​ല​പ്പോ​ഴും വ​ള​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.