കോ​ണ്‍​ഗ്ര​സി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​റു​ണ്ട്: സു​ധീ​ര​നെ ത​ള്ളി സു​ധാ​ക​ര​ൻ
കോ​ണ്‍​ഗ്ര​സി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​റു​ണ്ട്: സു​ധീ​ര​നെ ത​ള്ളി സു​ധാ​ക​ര​ൻ
Saturday, September 25, 2021 12:50 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച മു​തി​ർ​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​നെ ത​ള്ളി പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. നേ​തൃ​ത്വ​ത്തി​ന് പി​ഴ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ധീ​ര​ന്‍റെ പ​രാ​തി എ​ന്തെ​ന്ന് അ​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​ക്ക​ത്തി​ൽ എ​ന്താ​ണ് എ​ഴു​തി​യ​തെ​ന്ന് വാ​യി​ച്ച് പ​റ​യാം. സു​ധീ​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ങ്കി​ലും കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ പി​ഴ​വ് കൊ​ണ്ടാ​ണ് സു​ധീ​ര​ൻ രാ​ജി​വ​ച്ച​തെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും പ​ല​രും എ​ത്താ​റി​ല്ല. മു​തി​ർ​ന്ന നേ​താ​ക്ക​ളെ വി​ളി​ച്ചാ​ലും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ആ​രെ​യും ഒ​ഴി​വാ​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് സു​ധീ​ര​ൻ രാ​ജി​വ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സു​ധീ​ര​ൻ സു​ധാ​ക​ര​ന് രാ​ജി​ക​ത്ത് കൈ​മാ​റി​യ​ത്. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​യാ​യെ​ന്നും സു​ധീ​ര​ൻ പ​രാ​തി ഉ​ന്ന​യി​ച്ചു.

പാ​ർ​ട്ടി​യി​ൽ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നു​മാ​യി കൂ​ടി​യാ​ലോ​ച​ന ഉ​ണ്ടാ​യി​ല്ല. പു​തി​യ നേ​തൃ​ത്വം വ​ന്ന​ശേ​ഷം തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നു​മാ​ണ് സു​​ധീ​ര​ന്‍റെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.