കൊ​ടി​കു​ത്തു​മെ​ന്ന് സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി: ­ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി
കൊ​ടി​കു​ത്തു​മെ​ന്ന് സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി: ­ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Saturday, September 25, 2021 11:22 AM IST
തി​രു​വ​ന​ന്ത​പു​രം: ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നും ക്ഷേ​ത്ര​ത്തി​നും പി​രി​വ് കൊ​ടു​ക്കാ​ത്ത വി​ദേ​ശ നി​ക്ഷേ​പ​ക​ന്‍റെ സ്ഥ​ല​ത്ത് കൊ​ടി കു​ത്തു​മെ​ന്ന സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റേ​ത് വ്യ​വ​സാ​യി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ്. വ്യ​വ​സാ​യി​ക​ൾ​ക്ക് എ​ല്ലാ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കും. ഒ​രു വ്യ​വ​സാ​യി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം കൊ​ല്ല​ത്തെ സി​പി​എം നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ച​വ​റ ഈ​സ്റ്റ് മു​കു​ന്ദ​പു​രം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ൽ താ​മ​സി​ക്കു​ന്ന മൈ​നാ​ഗ​പ്പ​ള്ളി കോ​വൂ​ർ സ്വ​ദേ​ശി ഷ​ഹി വി​ജ​യ​നും ഭാ​ര്യ ഷൈ​നി​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി മു​ഖ്യ​മ​ന്ത്രി​ക്കും വ്യ​വ​സാ​യ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.