കാ​ലി​ൽ ക​യ​ർ കെ​ട്ടി​യ നി​ല​യി​ൽ, വി​ദ്യാ​ർ​ഥി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് വി​ഡി​യോ ഗെ​യിം?
കാ​ലി​ൽ ക​യ​ർ കെ​ട്ടി​യ നി​ല​യി​ൽ, വി​ദ്യാ​ർ​ഥി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് വി​ഡി​യോ ഗെ​യിം?
Saturday, September 25, 2021 9:13 AM IST
നെ​ടു​ങ്ക​ണ്ടം: ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ 13 വ​യ​സു​കാ​ര​ൻ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ വി​ല്ല​ൻ വി​ഡി​യോ ഗെ​യിം എ​ന്നു സം​ശ​യം. ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി​യി​രു​ന്ന​തു കൂ​ടാ​തെ കാ​ലി​ൽ ക​യ​ർ കെ​ട്ടി​യി​രു​ന്ന​താ​ണ് വി​ഡി​യോ ഗ​യി​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ടാ​സ്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​മെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.
സ​മീ​പ​ത്ത് ഒ​രു ക​സേ​ര​യും ഉ​ണ്ടാ​യി​രു​ന്നു. ടാ​സ്ക് ചെ​യ്യു​ന്ന​തി​നി​ടെ​യു​ള്ള അ​പ​ക​ട​ത്തി​ലാ​കാം കു​ട്ടി​യു​ടെ മ​ര​ണ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ക്കാ​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

വാ​ഴ​വ​ര പ​ര​പ്പ​ന​ങ്ങാ​ടി മ​ട​ത്തും​മു​റി​യി​ൽ ബി​ജു ഫി​ലി​പ്പ് - സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജെ​റോ​ൾ​ഡ് (അ​പ്പു - 13) ആ​ണ് നെ​ടു​ങ്ക​ണ്ട​ത്തെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച​ത്. ബി​ജു ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ നെ​ടു​ങ്ക​ണ്ട​ത്തെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ജെ​റോ​ൾ​ഡ് ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ശേ​ഷ​മാ​ണ് അ​പ​ക​ടം.

ജെ​റോ​ൾ​ഡി​നൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു. ബി​ജു​വി​ന്‍റെ സ​ഹോ​ദ​രി​യും വീ​ടി​നു​ള്ളി​ലാ​യി​രു​ന്നു. സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ബി​ജു ലൂ​ക്കോ​സ് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

ഇ​വ​രു​ടെ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ക​ഴി​ഞ്ഞി​ട്ടും ജെ​റോ​ൾ​ഡി​നെ കാ​ണാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ടെ​റ​സി​നു മു​ക​ളി​ൽ ക​യ​റി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ ജെ​റോ​ൾ​ഡി​നെ ക​ണ്ട​ത്.

വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ജെ​റോ​ൾ​ഡ്. ജെ​വി​ൻ ഏ​ക സ​ഹോ​ദ​ര​നാ​ണ്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ കാ​ലി​ൽ കു​രു​ങ്ങി​യ ക​യ​റും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.