വാ​ഹ​നം പോ​കാ​ൻ പാ​ല​മി​ല്ല; മ​ക​ളു​ടെ മൃ​ത​ദേ​ഹം തോ​ളി​ൽ ചു​മ​ന്ന് പി​താ​വ്
വാ​ഹ​നം പോ​കാ​ൻ പാ​ല​മി​ല്ല; മ​ക​ളു​ടെ മൃ​ത​ദേ​ഹം തോ​ളി​ൽ ചു​മ​ന്ന് പി​താ​വ്
Saturday, September 25, 2021 5:42 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​ക​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ തോ​ളി​ല്‍ ചു​മ​ന്ന് പി​താ​വ്. ബീ​ഡി​ലാ​ണ് സം​ഭ​വം. അ​ടു​ത്തി​ടെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ലം ഒ​ലി​ച്ചു പോ​യി​രു​ന്നു. അ​തി​നാ​ൽ ഇ​വി​ടെ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ല. ഇ​തോ​ടെ​യാ​ണ് പി​താ​വി​ന് മ​ക​ളു​ടെ മൃ​ത​ദേ​ഹം ചു​മ​ക്കേ​ണ്ടി വ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മൃ​ത​ദേ​ഹം ഉ​മാ​പു​ര്‍ ഗ്രാ​മ​ത്തി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്കേ​ണ്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​മൃ​ത ന​ദി​ക്ക് കു​റ​കെ​യു​ള്ള പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് മൃ​ത​ദേ​ഹം ചു​മ​ക്കേ​ണ്ടി വ​ന്നു. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ന്‍ പോ​ലീ​സ് ഇ​ട​പെ​ട്ട് കാ​ള​വ​ണ്ടി സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ദി​യി​ലൂ​ടെ കാ​ള ന​ട​ന്നി​ല്ല.

ഇ​വി​ടെ ന​ദി​യി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ​ല്ലാം ന​ദി​യി​ലൂ​ടെ ന​ട​ന്നാ​ണ് അ​പ്പു​റ​ത്ത് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.