റ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വെ​ടി​വ​യ്പ്പ്; പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു
റ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വെ​ടി​വ​യ്പ്പ്; പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു
Saturday, September 25, 2021 1:40 AM IST
മോ​സ്കോ: റ​ഷ്യ​യി​ലെ പേം ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 47 ആ​യി. പ്രാ​ദേ​ശി​ക ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മേ​ധാ​വി അ​ന​സ്താ​സി​യ ക്രൂ​ട്ട​നാ​ണ് ഇ​ക്കാ​ര്യ അ​റി​യി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​യാ​ള്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

അ​ക്ര​മി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളോ ആ​ക്ര​മ​ണ​കാ​ര​ണ​മോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ഹെ​ൽ​മ​റ്റും അ​ണി​ഞ്ഞാ​ണ് അ​ക്ര​മി കാ​ന്പ​സി​ലെ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​രാ​ണ്.

അ​ക്ര​മി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും മു​റി​ക​ൾ അ​ട​ച്ച് അ​ക​ത്ത് ക​ഴി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്തു.

നാ​യാ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കാ​ണ് അ​ക്ര​മി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ടി​വ​യ്പി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ശേ​ഷം കാ​ന്പ​സി​ലെ​ത്തി​യ ട്രാ​ഫി​ക് പോ​ലീ​സി​നു​നേ​രേ​യും അ​ക്ര​മി വെ​ടി​യു​തി​ർ​ത്തു. 12,000 ഓ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ക്ര​മ​ണ​സ​മ​യ​ത്ത് മൂ​വാ​യി​ര​ത്തോ​ളം പേ​രു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.