ഗ​ർ​ഭഛി​ദ്രം വേ​ണ​മെ​ന്ന് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി; മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് കോ​ട​തി
ഗ​ർ​ഭഛി​ദ്രം വേ​ണ​മെ​ന്ന് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി; മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് കോ​ട​തി
Friday, September 24, 2021 3:20 PM IST
ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭഛി​ദ്രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​യിം​സ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടി​നോ​ടാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ജ​സ്റ്റീ​സ് മു​ക്ത ഗു​പ്ത​യു​ടേ​താ​ണ് വി​ധി.

20 ആ​ഴ്ച പ്രാ​യ​മു​ള്ള ഭ്രൂ​ണം ന​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ താ​ൻ ഗ​ർ​ഭഛി​ദ്ര​ത്തി​ന് എ​യിം​സ് ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​മ്പോ​ൾ ഗ​ർ​ഭ​കാ​ലം 20 ആ​ഴ്ച​യി​ൽ എ​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി വി​സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് ഭ്രൂ​ണ​വ​ള​ർ​ച്ച 20 ആ​ഴ്ച പി​ന്നി​ട്ട​തെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വാ​ദം. നി​യ​മ​പ​ര​മാ​യി ത​നി​ക്ക് ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും എ​ന്നാ​ൽ ആ​ശു​പ​ത്രി അ​കാ​ര​ണ​മാ​യി ഇ​ത് ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​പ്പെ​ട്ടു.

ഹ​ർ​ജി​യി​ൽ കു​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട എ​യിം​സ് സൂ​പ്ര​ണ്ടി​ന്‍റെ നി​ല​പാ​ടി​നെ കോ​ട​തി വി​മ​ർ​ശി​ച്ചു. ഇ​ത്ത​രം കേ​സു​ക​ൾ ആ​ഴ്ച​ക​ളോ​ളം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​മോ എ​ന്ന് കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ണ്‍ 23-നാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം പെ​ണ്‍​കു​ട്ടി​ക്ക് മ​ന​സി​ലാ​കു​ന്ന​ത്. പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ ആ​ദ്യ ആ​ഴ്ച 15 ആ​ഴ്ച പ​ഴ​ക്ക​മു​ള്ള ഭ്രൂ​ണം ന​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി എ​യിം​സ് ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഗ​ർ​ഭ​കാ​ലം 16 ആ​ഴ്ച പി​ന്നി​ട്ടു​വെ​ന്ന് വി​ധി​യെ​ഴു​തി ആ​ശു​പ​ത്രി ഗ​ർ​ഭഛി​ദ്രം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ പെ​ണ്‍​കു​ട്ടി സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.