ക​ത്തോ​ലി​ക്ക സ​ഭ ബി​ജെ​പി​യു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം മ​ന​സി​ലാ​ക്ക​ണം: പ്ര​കാ​ശ് കാ​രാ​ട്ട്
ക​ത്തോ​ലി​ക്ക സ​ഭ ബി​ജെ​പി​യു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം മ​ന​സി​ലാ​ക്ക​ണം: പ്ര​കാ​ശ് കാ​രാ​ട്ട്
Friday, September 24, 2021 8:18 AM IST
തി​രു​വ​ന​ന്ത​പു​രം: സീ​റോ മ​ല​ബാ​ർ‌ സ​ഭ ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും യ​ഥാ​ർ​ഥ സ്വ​ഭാ​വം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. ത​ന്ത്ര​പ​ര​മാ​യി ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​രെ അ​വ​രു​ടെ ഭാ​ഗ​ത്തേ​ക്ക് അ​ണി​നി​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി. നി​ര​ന്ത​രം വ​ർ​ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കാ​ൻ ആ ​കൂ​ട്ടു​കെ​ട്ട് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും കാ​രാ​ട്ട് പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ലാ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം കേ​ര​ള​ത്തി​ൽ​ ആ​ശ​ങ്ക​യും സം​ശ​യ​വും ഉ​ണ്ടാ​ക്കി​യെ​ന്നും കാ​രാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. മു​സ്‌​ലിം തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തു​ന്ന ലൗ ​ജി​ഹാ​ദ്, മ​യ​ക്കു​മ​രു​ന്ന് ജി​ഹാ​ദ് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. സ​ഭ നേ​ര​ത്തെ ലൗ​ജി​ഹാ​ദ് വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും ‘ന​ർ​കോ​ട്ടി​ക് ജി​ഹാ​ദി​ന്‍റെ' ഭീ​ഷ​ണി പു​തി​യ​താ​ണ്. ജി​ഹാ​ദി​ക​ൾ അ​മു​സ്‌​ലിം​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ൻ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ്‌ ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്‌. ഈ ​ആ​രോ​പ​ണം കേ​ര​ള സ​മൂ​ഹ​ത്തി​ൽ ആ​ശ​ങ്ക​യും സം​ശ​യ​വും ഉ​ള​വാ​ക്കി​യെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

"ജി​ഹാ​ദി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന' എ​ന്ന വാ​ദം രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​പ്പോ​ൾ, ബി​ഷ​പ്പി​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കാ​ൻ ബി​ജെ​പി മു​ന്നോ​ട്ടു​വ​ന്നു. ജി​ഹാ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ള്ള​ൽ വീ​ഴ്‌​ത്താ​നും ഇ​സ്ലാ​മോ​ഫോ​ബി​യ ഇ​ള​ക്കി​വി​ടാ​നും ബി​ജെ​പി ഇ​തി​നെ ന​ല്ല അ​വ​സ​ര​മാ​ക്കി മാ​റ്റി.

ര​ണ്ട് യു​വ​തി​ക​ൾ മ​തം​മാ​റി തീ​വ്ര​വാ​ദ സ്വാ​ധീ​ന​ത്തി​ൽ​പ്പെ​ട്ട​തി​നെ സം​ബ​ന്ധി​ച്ച ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ശ​ങ്ക മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​ൽ സ​ഭ​യ്‌​ക്ക്‌ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത് അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​രി​യാ​യി​രി​ക്കും. എ​ന്നി​രു​ന്നാ​ലും, ഇ​വ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. മു​സ്‌​ലിം ഇ​ത​ര സ്ത്രീ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ലൗ ​ജി​ഹാ​ദ് പോ​ലെ​യു​ള്ള സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും എ​ൻ​ഐ​എ​യു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ല്ല.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​രോ​ട് ആ​ർ​എ​സ്എ​സ് ഇ​പ്പോ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന സ​ഹ​താ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ക​ലാ​പം ഹി​ന്ദു​വി​രു​ദ്ധം മാ​ത്ര​മ​ല്ല, ക്രി​സ്ത്യ​ൻ വി​രു​ദ്ധ​വു​മാ​ണെ​ന്നു കൂ​ടി വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​സ്ലാ​മോ​ഫോ​ബി​യ​യു​ടെ അ​പ​ക​ട​ങ്ങ​ളെ​യും ഹി​ന്ദു​ത്വ​ശ​ക്തി​ക​ൾ ക​ളി​ക്കു​ന്ന ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്ര​ങ്ങ​ളെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ​നി​ന്നും മ​റ്റു ക്രി​സ്‌​ത്യ​ൻ സ​ഭ​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​വെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്.

മു​സ്‌​ലിം​ങ്ങ​ൾ​ക്കി​ട​യി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​യെ​ക്കു​റി​ച്ചും പാ​ർ​ട്ടി​ക്ക് വ്യ​ക്ത​മാ​യി അ​റി​വു​ണ്ട്‌. ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ, ചെ​റി​യൊ​രു പ​രി​ധി​വ​രെ, തീ​വ്ര​വാ​ദ കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന മ​ത​ബോ​ധ​വും വ​ർ​ധി​ച്ചു​വ​രു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യും ഇ​തി​ന്‌ ഒ​രു കാ​ര​ണ​മാ​ണ്‌. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ ഘ​ട​ന​യെ ഇ​ല്ലാ​താ​ക്കാ​നും മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്‌.

ബി​ഷ​പ്പി​ന്‍റെ പ്ര​സം​ഗ​ത്തി​നു​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​തി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്‌. വ​ർ​ഗീ​യ​വും ഭി​ന്നി​പ്പി​ക്കു​ന്ന​തു​മാ​യ ശ​ക്തി​ക​ളെ ചെ​റു​ക്കാ​നും മ​ത​സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന ക​ട​മ നി​റ​വേ​റ്റേ​ണ്ട​ത്‌ ഇ​ട​തു​പ​ക്ഷ​വും ജ​നാ​ധി​പ​ത്യ​ശ​ക്തി​ക​ളു​മാ​ണെ​ന്നും കാ​രാ​ട്ട് ലേ​ഖ​ന​ത്തി​ൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.