പാ​മ്പു​ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു
പാ​മ്പു​ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു
Thursday, September 23, 2021 8:28 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക‌​ട​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു. നെ​ല്ലി​ക്കാ​ട്ടെ അ​ന്ന​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്എ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് പാ​മ്പു​ക​ടി സ്ഥി​രീ​ക​രി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ട്ടി ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് മ​രി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്ക് കോ​വി​ഡ് പോ​സി​റ്റി​വും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.