"എ​ല്ലാം മ​ന​സി​ലാ​യ​ത് ഇ​പ്പോ​ഴാ​ണ്': നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദി​ൽ മ​ല​ക്കം​മ​റി​ഞ്ഞ് വി​ജ​യ​രാ​ഘ​വ​ൻ
"എ​ല്ലാം മ​ന​സി​ലാ​യ​ത് ഇ​പ്പോ​ഴാ​ണ്': നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദി​ൽ മ​ല​ക്കം​മ​റി​ഞ്ഞ് വി​ജ​യ​രാ​ഘ​വ​ൻ
Thursday, September 23, 2021 5:56 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ലാ ബി​ഷ​പ്പി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. വി​വാ​ദ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​തു​ത​ന്നെ​യാ​ണെ​ന്നാണ് വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കിയത്.

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​ര​മാ​ർ​ശ​ത്തി​ല്‍ തു​ട​ര്‍​ച​ര്‍​ച്ച​ക​ള്‍ വേ​ണ്ടെ​ന്നാ​ണ് ഇ​ട​ത് മു​ന്ന​ണി നി​ല​പാ​ട്. കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ​ല്ലോ എ​ല്ലാം മ​ന​സി​ലാ​കു​ക​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബി​ഷ​പ്പ് പ​റ​ഞ്ഞ​തി​ൽ ദു​രു​ദ്ദേ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ ക​ഴി​ഞ്ഞ​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്ന​ത്.

പാ​​​ലാ ബി​​​ഷ​​​പ്പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സ്ഥി​​​തി വി​​​ശേ​​​ഷം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എ​​​ന്നാ​​​ൽ മ​​​ത, സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ളെ വി​​​ളി​​​ച്ചു കൂ​​​ട്ടു​​​ന്ന കാ​​​ര്യം ചി​​​ന്തി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​വ​​​ക​​​ക്ഷിയോ​​​ഗം വി​​​ളി​​​ക്കു​​​ന്ന​​​തുകൊ​​​ണ്ടു പ്ര​​​ത്യേ​​​ക പ്ര​​​യോ​​​ജ​​​ന​​​മൊ​​​ന്നു​​​മി​​​ല്ല. ഓ​​​രോ ക​​​ക്ഷി​​​യും അ​​​വ​​​ര​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം നാ​​​ട്ടി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​ട്ടെ. പ്ര​​​ണ​​​യ​​​വും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മൊ​​​ന്നും ഏ​​​തെ​​​ങ്കി​​​ലും മ​​​ത​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കി​​​ലേ​​​ക്ക് ത​​​ള്ളേ​​​ണ്ട​​​ത​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക പ​​​ങ്കാ​​​ളി​​​ത്ത​​​മി​​​ല്ല എ​​​ന്നു മ​​​ന​​​സി​​​ലാ​​​കും. ക്രി​​​സ്തു​​​മ​​​ത​​​ത്തി​​​ൽനി​​​ന്നും ആ​​​ളു​​​ക​​​ളെ ഇ​​​സ്‌ലാം മ​​​ത​​​ത്തി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ലാ​​​യി പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്നു എ​​​ന്നു​​​ള്ള ആ​​​ശ​​​ങ്ക​​​യും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.