മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ ത​ല്ലി വാ​രി​യെ​ല്ല് ത​ക​ർ​ത്തു; മ​ക​ൻ അ​റ​സ്റ്റി​ൽ
മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ ത​ല്ലി വാ​രി​യെ​ല്ല് ത​ക​ർ​ത്തു; മ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, September 23, 2021 5:20 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് വാ​രി​യെ​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത കേ​സി​ൽ മ​ക​നെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണ്‍ (41) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പി​താ​വ് അ​ശോ​ക​ൻ (67) ആ​ണ് ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്. ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് പി​താ​വ്.

പി​താ​വി​നെ മ​ക​ൻ മ​ർ​ദ്ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ വ​ലി​യ​തു​റ സി​ഐ പ്ര​കാ​ശ്, എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ലീ​ന, എ​എ​സ്ഐ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രി​ൽ അ​ബ്കാ​രി കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.