ഭ​ർ​ത്താ​വി​ന് "ഐ ​ല​വ് യു' ​സ​ന്ദേ​ശം അ​യ​ച്ച് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി
ഭ​ർ​ത്താ​വി​ന് "ഐ ​ല​വ് യു' ​സ​ന്ദേ​ശം അ​യ​ച്ച് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി
Thursday, September 23, 2021 1:46 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​ന് ഫോ​ണി​ൽ "ഐ ​ല​വ് യു' ​സ​ന്ദേ​ശം അ​യ​ച്ച​ശേ​ഷം ഭാ​ര്യ ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി നി​ര​ൻ​കാ​രി കോ​ള​നി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന നേ​ഹ വ​ർ​മ (52) ആ​ണ് മ​രി​ച്ച​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നും ഇ​വ​ർ താ​ഴേ​യ്ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ധ​രം വ​ർ​മ അ​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ള​പ്പി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് ഭാ​ര്യ താ​ഴേ​യ്ക്ക് ചാ​ടി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ൾ​ക്ക് മ​ക​നും മ​ക​ളു​മു​ണ്ട്. ഇ​രു​വ​രും അ​മേ​രി​ക്ക​യി​ലാ​ണ്. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധം പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.