ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ പി​ക്ക​പ് വാ​നി​ന​ടി​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു
ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ പി​ക്ക​പ് വാ​നി​ന​ടി​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, September 23, 2021 12:21 PM IST
കൊ​ട്ടാ​ര​ക്ക​ര: പ​ഞ്ച​റാ​യ ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ഹൈ​ഡ്രോ​ളി​ക് ജാ​ക്കി തെ​ന്നി​മാ​റി പി​ക്ക​പ്പ് വാ​നി​ന​ടി​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു. തി​രു​വ​ല്ല കോ​യി​പ്രം പു​ല്ലാ​ട്ട് സ​ന്തോ​ഷ് ഭ​വ​നി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ സു​രേ​ഷ് കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ എം​സി റോ​ഡി​ൽ കു​ള​ക്ക​ട സ്കൂ​ൾ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് വൈ​ക്കോ​ൽ ക​യ​റ്റി​വ​ന്ന പി​ക്ക​പ് ലോ​റി​യു​ടെ ട​യ​ർ കു​ള​ക്ക​ട​യി​ൽ വ​ച്ച് പ​ഞ്ച​റാ​യി.

വ​ണ്ടി റോ​ഡ് വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട​ശേ​ഷം ജാ​ക്കി​വ​ച്ചു​യ​ർ​ത്തി ട​യ​ർ മാ​റ്റി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജാ​ക്കി തെ​ന്നി​മാ​റി പി​ക്ക​പ് വാ​ൻ വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ലാ​യി​രു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് അ​മ​രു​ക​യാ​യി​രു​ന്നു.

ഇ​തു​വ​ഴി പോ​യ യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ത്തൂ​ർ പോ​ലീ​സെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന​മു​യ​ർ​ത്തി​യെ​ങ്കി​ലും സു​രേ​ഷ്കു​മാ​ർ മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.