ലോ​റി ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
ലോ​റി ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, September 23, 2021 11:50 AM IST
പാ​ല​ക്കാ​ട്: ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ് മ​രി​ച്ചു. ക​ല്ലേ​പ്പു​ള്ളി പു​ത്തൂ​ർ റോ​ഡി​ൽ ബി​എ​സ്എ​ൻ​എ​ൽ ക്വാ​ട്ടേ​ഴ്സി​നു സ​മീ​പം കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ മു​ത്ത​ലി​ഫ് (38) ആ​ണു മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ കൊ​പ്പം ജം​ഗ്ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. ക​ല്ലേ​പ്പു​ള്ളി ജം​ഗ്ഷ​നി​ൽ മീ​ൻ ക​ച്ച​വ​ട​ക്ക​രാ​നാ​ണു അ​ബ്ദു​ൽ മു​ത്ത​ലി​ഫ്. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ​നി​ന്നു മീ​ൻ സൂ​ക്ഷി​ക്കാ​നു​ള്ള പെ​ട്ടി വാ​ങ്ങി ഓ​ട്ടോ​യി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​ന്ന ലോ​റി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​ട്ടോ​യി​ൽ നി​ന്നു തെ​റി​ച്ചു റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ അ​ബ്ദു​ൽ മു​ത്ത​ലി​ഫി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യെ നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സാ​ബി​റ​യാ​ണ് അ​ബ്ദു​ൽ മു​ത്ത​ലി​ഫി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​ൽ​ത്താ​ഫ്, ആ​തി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.