ലാ​വ വി​ഴു​ങ്ങു​ന്ന വീ​ടു​ക​ളും നീ​ന്ത​ൽ കു​ള​ങ്ങ​ളും; അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ
ലാ​വ വി​ഴു​ങ്ങു​ന്ന വീ​ടു​ക​ളും നീ​ന്ത​ൽ കു​ള​ങ്ങ​ളും; അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ
Thursday, September 23, 2021 7:23 AM IST
ലാ ​പാ​ൽ​മ: സ്പെ​യി​നി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ലാ ​പാ​ൽ​മ ദ്വീ​പി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഴു​കി​യെ​ത്തു​ന്ന ലാ​വ വീ​ടു​ക​ളെ​യും നീ​ന്ത​ൽ കു​ള​ങ്ങ​ളെ​യും വി​ഴു​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ബ്രെ​വി​ജെ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി ലാ​വാ​പ്ര​വാ​ഹം തു​ട​ങ്ങി​യ​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ലാ​വ വീ​ടു​ക​ൾ​ക്കും മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​ക്കു​ക​യാ​ണ്. ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ഴി​വാ​ക്കാ​നാ​യെ​ന്ന് സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചി​രു​ന്നു.



ദ്വീ​പി​ലെ എ​ൽ പാ​സോ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​നം ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. ഇ​വി​ടെ നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ഇ​തി​ന​കം പ​ലാ​യ​നം ചെ‍​യ്തി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​ഗ്നി​പ​ർ​വ​ത​ത്തോ​ടു ചേ​ർ​ന്നു പ​ല​യി​ട​ത്തും പു​തി​യ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്. ഇ​വ​യ്ക്കു​ള്ളി​ൽ നി​ന്നു ചു​ട്ടു​പ​ഴു​ത്ത ലാ​വ​യും പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു.

മൊ​റോ​ക്കോ​യ്ക്ക് 100 കി​ലോ മീ​റ്റ​ർ അ​ക​ലെ സ്പെ​യി​നി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കാ​ന​റി ദ്വീ​പു​ക​ളി​ലൊ​ന്നാ​ണ് ലാ ​പാ​ൽ​മ. ലാ​വ​പ്ര​വാ​ഹം എ​ത്ര​നാ​ൾ തു​ട​രു​മെ​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.