ക​രി​യ​റി​ലെ ആ​ദ്യ ഹാ​ട്രി​ക്കു​മാ​യി അ​സ​ൻ​സി​യോ; റ​യ​ലി​ന് വ​ൻ ജ​യം
ക​രി​യ​റി​ലെ ആ​ദ്യ ഹാ​ട്രി​ക്കു​മാ​യി അ​സ​ൻ​സി​യോ; റ​യ​ലി​ന് വ​ൻ ജ​യം
Thursday, September 23, 2021 6:57 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ റ‍​യ​ൽ മാ​ഡ്രി​ഡി​ന് വ​മ്പ​ൻ ജ​യം. മ​യ്യോ​ർ​ക്ക​യെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ ത​ക​ർ​ത്തു​വി​ട്ടു.

റ​യ​ലി​ന് വേ​ണ്ടി അ​സ​ൻ​സി​യോ ഹാ​ട്രി​ക് ഗോ​ളു​ക​ൾ നേ​ടി. അ​സ​ൻ​സി​യോ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ ഹാ​ട്രി​ക്ക് ആ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ത​ന്‍റെ പ​ഴ​യ ക്ല​ബാ​യ മ​യ്യോ​ർ​ക്ക​യ്ക്കെ​തി​രാ​യ ഹാ​ട്രി​ക് ഗോ​ളു​ക​ൾ അ​സ​ൻ​സി​യോ ആ​ഘോ​ഷി​ച്ചി​ല്ല.

മൂ​ന്നാം മി​നി​റ്റി​ൽ ബെ​ൻ​സീ​മ ആ​ണ് റ​യ​ലി​ന്‍റെ ഗോ​ൾ വേ​ട്ട തു​ട​ങ്ങി​യ​ത്. ബെ​ൻ​സീ​മ​യു​ടെ സീ​സ​ണി​ലെ ഏ​ഴാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു ഇ​ത്. 24, 29, 55 മി​നി​റ്റു​ക​ളി​ൽ ആ​യി​രു​ന്നു അ​സ​ൻ​സി​യോ​യു​ടെ ഗോ​ളു​ക​ൾ. ഇ​തി​ൽ ര​ണ്ടു ഗോ​ളു​ക​ൾ​ക്കും ബെ​ൻ​സീ​മ​യാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്.

78-ാം മി​നി​റ്റി​ൽ ബെ​ൻ​സീ​മ വീ​ണ്ടും ഗോ​ൾ നേ​ടി. ബെ​ൻ​സീ​മ​ക്ക് ഇ​തോ​ടെ സീ​സ​ണി​ൽ ഏ​ഴ് അ​സി​സ്റ്റും എ​ട്ടു ഗോ​ളു​ക​ളും ആ​യി. പി​ന്നീ​ട് ഇ​സ്കോ​യി​ലൂ​ടെ റ​യ​ൽ ആ​റാം ഗോ​ൾ നേ​ടി.

ഈ ​വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡ് 16 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാ​മ​ത് നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.