ന​രേ​ന്ദ്ര മോ​ദി വാഷിംഗ്ടണിൽ; ഊ​ഷ്മ​ള വ​ര​വേ​ൽ​പ്
ന​രേ​ന്ദ്ര മോ​ദി വാഷിംഗ്ടണിൽ; ഊ​ഷ്മ​ള വ​ര​വേ​ൽ​പ്
Thursday, September 23, 2021 7:46 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും യു​എ​സി​ൽ എ​ത്തി. രാ​ത്രി വൈ​കി വാ​ഷിം​ഗ്ട​ണി​ൽ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ അ​ദ്ദേ​ഹം കോ​വി​ഡ് സം​ബ​ന്ധി​ച്ച ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. ഐ​ക്യ​രാ​ഷ്‌​ട്ര പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കു​മാ​യാ​ണു പ്ര​ധാ​ന​മാ​യും മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം.



പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മോ​ദി​യു​ടെ ഏ​ഴാ​മ​ത്തെ യു​എ​സ് പ​ര്യ​ട​ന​മാ​ണി​ത്. ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 3.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ന്‍​ഡ്രൂ​സ് ജോ​യി​ന്‍റെ ബെ​സി​ല്‍ എ​യ​ര്‍ ഇ​ന്ത്യ 1 വി​മാ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ച് മോ​ദി​യെ സ്വീ​ക​രി​ക്കാ​ന്‍ യു​എ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്താ​ണ് മോ​ദി വി​മാ​ന​ത്താ​വ​ളം വി​ട്ട​ത്.

യു​എ​സു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന് യാ​ത്ര പു​റ​പ്പെ​ടും മു​ൻ​പ് മോ​ദി പ​റ​ഞ്ഞി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മേ​രി​ക്ക​ൻ യാ​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.


കോ​വി​ഡ്-19 മ​ഹാ​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ, ഭീ​ക​ര​വാ​ദ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭാ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​മെ​ന്ന് യാ​ത്ര​യ്ക്കു മു​ന്പ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ഞ്ചു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​വ​സാ​ന പ​രി​പാ​ടി​യാ​ണ് മോ​ദി​യു​ടെ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലെ പ്ര​സം​ഗം.

ഇ​ന്ത്യ-​യു​എ​സ് ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ആ​ഗോ​ള, പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ശാ​സ്ത്രം, സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ ഇ​ന്ത്യ-​യു​എ​സ് സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സു​മാ​യും മോ​ദി അ​ടു​ത്ത ദി​വ​സം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.


വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ, യു​എ​സ്, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യ​മാ​യ ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. മോ​ദി​യെ​യും ബൈ​ഡ​നെ​യും കൂ​ടാ​തെ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ൺ, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​തെ സു​ഗെ എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കും. സ്കോ​ട്ട് മോ​റി​സ​ണു​മാ​യും യോ​ഷി​ഹി​തെ സു​ഗെ​യു​മാ​യി മോ​ദി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.