ത​ക​ർ​ന്ന​ടി​ഞ്ഞ് കോ​ഹ്‌​ലി​പ്പ​ട; കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ന്നും ജ​യം
ത​ക​ർ​ന്ന​ടി​ഞ്ഞ് കോ​ഹ്‌​ലി​പ്പ​ട; കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ന്നും ജ​യം
Monday, September 20, 2021 11:20 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ൽ പ​തി​നാ​ലാം സീ​സ​ണി​ലെ മൂ​ന്നാം ജ​യ​വു​മാ​യി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ ഒ​ന്പ​ത് വി​ക്ക​റ്റി​നാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​യു​ടെ ഏ​ക​പ​ക്ഷീ​യ ജ​യം.

മ​ത്സ​ര​ത്തി​ൽ ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 93 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പ​ത്ത് ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത മ​റി​ക​ട​ന്നു. കെ​കെ​ആ​റി​നാ​യി വെ​ങ്കി​ടേ​ഷ് അ​യ്യ​ർ 41 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. 48 റ​ൺ​സ് നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

നേ​ര​ത്തേ, നാ​ലോ​വ​റി​ൽ വെ​റും 13 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യാ​ണ് ബം​ഗ​ളൂ​രു​വി​നെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. മൂ​ന്ന് ഓ​വ​റി​ൽ ഒ​ന്പ​ത് റ​ൺ​സ് വ​ഴ​ങ്ങി ആ​ന്ദ്രെ റ​സ​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

20 പ​ന്തി​ൽ 22 റ​ൺ​സ് നേ​ടി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലാ​ണ് ആ​ർ​സി​ബി​യു​ടെ ടോ​പ് സ്കോ​റ​ർ. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ളി താ​രം സ​ച്ചി​ൻ ബേ​ബി​ക്ക് ഏ​ഴ് റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.