പ്ല​സ് വ​ൺ പ​രീ​ക്ഷ: സ്കൂ​ളി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​റ്റ ക​വാ​ടം; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ..
പ്ല​സ് വ​ൺ പ​രീ​ക്ഷ: സ്കൂ​ളി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​റ്റ ക​വാ​ടം; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ..
Monday, September 20, 2021 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 24ന് ​ആ​രം​ഭി​ക്കു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യ്ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തും പ​രീ​ക്ഷാ ഹാ​ളി​ലും പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു​ക്കു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലേ​ക്ക് ഒ​രു പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ സാ​നി​റ്റൈ​സ​ർ ന​ൽ​കാ​നും തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കാ​നും ക്ര​മീ​ക​ര​ണം ഉ​ണ്ടാ​വും.

പ​രീ​ക്ഷാ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​സ്എ​സ്കെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ​രീ​ക്ഷ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം നി​ർ​ബ​ന്ധ​മ​ല്ല.

പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ കു​ട്ടി​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ ന്നും ​മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്തും. കു​ട്ടി​ക​ൾ​ക്ക് പ​ര​സ​ഹാ​യം കൂ​ടാ​തെ പ​രീ​ക്ഷാ​ഹാ​ളി​ൽ എ​ത്തി​ച്ചേ​രാ​നാ​യി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ എ​ക്സാം ഹാ​ൾ ലേ ​ഔ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്കും.

പ​രീ​ക്ഷ​യ്ക്ക് മു​ന്പും ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം കൂ​ടി​ല്ലെ​ന്നു ഉ​റ​പ്പാ​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്നു​വെ​ങ്കി​ൽ വി​വ​രം മു​ൻ​കൂ​ട്ടി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ​ക്കും പി​പി​ഇ കി​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ സ്വീ​ക​രി​ക്ക​ണം. ഈ ​കു​ട്ടി​ക​ൾ പ്ര​ത്യേ​ക ക്ലാ​സ് മു​റി​യി​ൽ ആ​യി​രി​ക്കും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്.

ശ​രീ​രോ​ഷ്മാ​വ് കൂ​ടു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ളും പ്ര​ത്യേ​കം ക്ലാ​സ് മു​റി​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ക്ലാ​സ്മു​റി​ക​ളി​ൽ പേ​ന, കാ​ൽ​ക്കു​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കൈ​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലേ​ക്കാ​യി എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മേ​ഖ​ലാ ഉ​പ​മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്ക​ണം.

ശീ​തീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത​ല്ല. വാ​യു​സ​ഞ്ചാ​രം ഉ​ള്ള​തും വെ​ളി​ച്ചം ഉ​ള്ള​തു​മാ​യ ക്ലാ​സ് മു​റി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.