പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല: പ്ര​തി അ​ർ​ജു​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല: പ്ര​തി അ​ർ​ജു​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Monday, September 20, 2021 5:00 PM IST
വ​യ​നാ​ട്: പ​ന​മ​രം നെ​ല്ലി​യ​മ്പ​ത്ത് വൃ​ദ്ധ ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​യ​ൽ​വാ​സി യു​വാ​വ് അ​ർ​ജു​നെ തെ​ളി​വെ​ടു​പ്പി​നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഈ ​മാ​സം 24 വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​ൽ യു​വാ​വ് പി​ടി​യി​ലാ​കു​ന്ന​ത്. അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് നാ​ല് ദി​വ​സം മു​ൻ​പ് മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി മ​ടി​യി​ൽ ക​രു​തി​യ എ​ലി​വി​ഷം ക​ഴി​ച്ച് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

പി​ന്നാ​ലെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ളെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടെ​ടു​ത്ത​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​ക്കി. അ​പ്പോ​ഴാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന മൊ​ഴി​യാ​ണ് യു​വാ​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി യു​വാ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ജൂ​ണ്‍ 10-നാ​ണ് പ​ന​മ​ര​ത്ത് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴെ നെ​ല്ലി​യ​മ്പ​ത്ത് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ, ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​കം ന​ട​ന്ന 100 ദി​വ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.