സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ണ്‌ സെ​ക്ര​ട്ടേ​റി​യേ​റ്റ്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ണ്‌ സെ​ക്ര​ട്ടേ​റി​യേ​റ്റ്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Monday, September 20, 2021 4:12 AM IST
കാ​ട്ടാ​ക്ക​ട: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നെ​യ്യാ​ർ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ​വ​ഴു​തി​വീ​ണ്‌ സെ​ക്ര​ട്ടേ​റി​യേ​റ്റ്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി നേ​താ​ജി​പു​രം പ​ഴി​ച്ച​ൻ​കോ​ട് ഹൃ​ദ​യ കു​ഞ്ജ​ത്തി​ൽ ഹ​രി​കു​മാ​ർ ക​രു​ണാ​ക​ര​നാ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്തു മീ​ൻ​മു​ട്ടി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഹ​രി​കു​മാ​ർ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി പ​ത്ത​ടി​യി​ല​ധി​കം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​കു​മാ​ർ താ​ഴേ​ക്ക് പ​തി​ച്ച ഉ​ട​നെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന വ​നം വ​കു​പ്പ് വാ​ച്ച​ർ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഡി​എ​ഫ്ഒ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ർ കോ​ട്ടൂ​ർ വ​ഴി​യാ​ണ് മീ​ൻ​മു​ട്ടി​യി​ൽ എ​ത്തി​യ​ത് . മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.