മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​കെ. ചെ​ക്കോ​ട്ടി അ​ന്ത​രി​ച്ചു
മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​കെ. ചെ​ക്കോ​ട്ടി അ​ന്ത​രി​ച്ചു
Sunday, September 19, 2021 12:57 PM IST
പേ​രാ​മ്പ്ര: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​കെ. ചെ​ക്കോ​ട്ടി(96) അ​ന്ത​രി​ച്ചു. പേ​രാ​മ്പ്ര​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും സി​പി​എ​മ്മും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​ണ്. ഒ​രു മാ​സം മു​മ്പ്‌ വീ​ണ്‌ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്നു.

1951 ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ടി​യി​ൽ അം​ഗ​മാ​യി. നൊ​ച്ചാ​ട് സെ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 64ൽ ​പാ​ർ​ട്ടി പി​ള​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യി. 40 വ​ർ​ഷം നൊ​ച്ചാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മി​റ്റി അം​ഗം, ക​ർ​ഷ​ക സം​ഘം ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

സി​പി​ഐ​എം നൊ​ച്ചാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. അ​യി​ത്ത​ത്തി​നും തീ​ണ്ട​ലി​നു​മെ​തി​രാ​യ സ​മ​രം, കു​ളി​സ​മ​രം, മീ​ശ വെ​ക്കാ​നു​ള്ള സ​മ​രം, ഹ​രി​ജ​ന​ങ്ങ​ൾ​ക്ക് മു​ടി വെ​ട്ടാ​നു​ള്ള സ​മ​രം, കു​ടി​യി​റ​ക്കി​നെ​തി​രാ​യ സ​മ​രം തു​ട​ങ്ങി നി​ര​വ​ധി പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ചെ​ക്കോ​ട്ടി നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര്യ: ക​ല്യാ​ണി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ന​ളി​നി ഉ​ൾ​പ്പെ​ടെ ഏ​ഴ് മ​ക്ക​ൾ. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ മ​രു​മ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.