കേ​ര​ളം അ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​നാ​യി മാ​റു​മെ​ന്ന് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം
കേ​ര​ളം അ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​നാ​യി മാ​റു​മെ​ന്ന് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം
Sunday, September 19, 2021 1:25 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത അ​ഞ്ച്-​പ​ത്ത് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ളം മ​റ്റൊ​രു അ​ഫ്ഗാ​നി​സ്ഥാ​നാ​യി മാ​റു​മെ​ന്ന് ബി​ജെ​പി എം​പി​യും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ല്‍​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ലെ ചി​ല മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ തോ​തി​ല്‍ താ​ലി​ബാ​ന്‍ വ​ത്ക​ര​ണം ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത അ​ഞ്ച്-​പ​ത്ത് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ളം മ​റ്റൊ​രു അ​ഫ്ഗാ​നി​സ്ഥാ​നാ​യി മാ​റും. കേ​ര​ള​ത്തി​ല്‍ ഭീ​ക​ര​വാ​ദം വ​ള​രു​ന്ന​തി​ന് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രു​പോ​ല സം​ഭാ​വ​ന ന​ല്‍​കു​ന്നു​ണ്ടെ​ന്നും ക​ണ്ണ​ന്താ​നം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത് വ​ള​രെ സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. തീ ​ഉ​പ​യോ​ഗി​ച്ച് ക​ളി​ക്ക​രു​തെ​ന്ന് എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഞാ​ന്‍ താ​ക്കീ​ത് ന​ല്‍​കു​ക​യാ​ണ്. സാ​ഹ​ച​ര്യം ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ല്‍ കേ​ര​ളം ക​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും അൽഫോൻസ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.