ന​വം​ബ​റി​ൽ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കും
ന​വം​ബ​റി​ൽ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കും
Saturday, September 18, 2021 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കും. ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യും 10, 12 ക്ലാ​സു​ക​ളു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​കം മാ​സ്കു​ക​ള്‍ ത​യാ​റാ​ക്കും. സ്കൂ​ളു​ക​ളി​ലും മാ​സ്ക് ക​രു​ത​ണം. വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ന്നൊ​രു​ക്കം 15 ദി​വ​സ​ത്തി​നു മു​ൻ​പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. വി​ശ​ദാം​ശം​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ള്‍ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. വി​ദ​ഗ്ധ​രു​മാ​യി സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

ഒ​ക്ടോ​ബ​ർ 18 മു​ത​ൽ കോ​ള​ജു​ക​ളി​ൽ ക്ലാ​സ് ആ​രം​ഭി​ക്കും. വാ​ക്സി​നെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ​ല്ലാ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കാം.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ഘൂ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി. പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന​നി​ര​ക്ക് (ഡ​ബ്ല്യൂ​ഐ​പി​ആ​ർ) പ​ത്തി​ന് മു​ക​ളി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ മാ​ത്രം നി​യ​ന്ത്ര​ണം മ​തി​യെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. എ​ന്നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ബാ​റു​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​നും അ​നു​മ​തി​യി​ല്ല. തീ​യ​റ്റ​ർ തു​റ​ക്കാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.