അ​പ​മാ​നി​ക്ക​പ്പെ​ട്ടു, ഒ​ന്ന​ല്ല മൂ​ന്നു ത​വ​ണ; ഭാ​വി തീ​രു​മാ​നം പി​ന്നീ​ട്: അ​മ​രീ​ന്ദ​ർ സിം​ഗ്
അ​പ​മാ​നി​ക്ക​പ്പെ​ട്ടു, ഒ​ന്ന​ല്ല മൂ​ന്നു ത​വ​ണ; ഭാ​വി തീ​രു​മാ​നം പി​ന്നീ​ട്: അ​മ​രീ​ന്ദ​ർ സിം​ഗ്
Saturday, September 18, 2021 5:49 PM IST
അ​മൃ​ത്സ​ർ: കോ​ൺ​ഗ്ര​സി​ൽ താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ടെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ന്നു വ​ട്ടം താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ടു. ഇ​നി​യും ഇ​ത് സ​ഹി​ക്കാ​നാ​വി​ല്ല. രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നെ ന​യി​ക്കാ​നു​ള്ള ത​ന്‍റെ ക​ഴി​വി​നെ ചോ​ദ്യം​ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ടാ​യി. മൂ​ന്നു ത​വ​ണ നിയമസഭാകക്ഷിയോഗം ചേർന്നിട്ടും അറിയിച്ചില്ല. ത​നി​ക്ക് സ​ർ​ക്കാ​രി​നെ ന​യി​ക്കാ​നാ​കി​ല്ലെ​ന്ന സം​ശ​യം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നോ? അ​പ​മാ​നം തോ​ന്നു​ന്നു. അ​വ​ർ ആ​രെ വി​ശ്വ​സി​ക്കു​ന്നു​വോ അ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ട്ടെ- അ​മ​രീ​ന്ദ​ർ പൊ​ട്ടി​ത്തെ​റി​ച്ചു.

താ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലാ​ണു​ള്ള​ത്. ത​ന്‍റെ പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഭാ​വി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.