കാ​ബൂ​ൾ ഡ്രോ​ൺ ആ​ക്ര​മ​ണം: ഇ​ല്ലാ​താ​ക്കി​യ​ത് നി​ഷ്ക​ള​ങ്ക​രെ; തെ​റ്റ് പ​റ്റി​പ്പോ​യെ​ന്ന് യു​എ​സ്
കാ​ബൂ​ൾ ഡ്രോ​ൺ ആ​ക്ര​മ​ണം: ഇ​ല്ലാ​താ​ക്കി​യ​ത് നി​ഷ്ക​ള​ങ്ക​രെ;  തെ​റ്റ് പ​റ്റി​പ്പോ​യെ​ന്ന് യു​എ​സ്
Saturday, September 18, 2021 8:55 AM IST
കാ​ബൂ​ൾ: കാ​ബൂ​ൾ ന​ഗ​ര​ത്തി​ൽ ഓ​ഗ​സ്റ്റ് 29ന് ​ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തം​ഗം കു​ടും​ബം കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ തെ​റ്റു​സ​മ്മ​തി​ച്ച് അ​മേ​രി​ക്ക. കാ​റി​ൽ സ്ഫോ​ട​നം നി​റ​ച്ചെ​ത്തി​യ ചാ​വേ​റി​നെ ഇ​ല്ലാ​താ​ക്കി​യെ​ന്ന അ​വ​കാ​ശ​വാ​ദ​മാ​ണ് യു​എ​സി​ന് തി​രു​ത്തേ​ണ്ടി വ​ന്ന​ത്. നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ​ക്ക് പ​റ്റി​യ പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ബൂ​ൾ വി​മാ​ത്താ​വ​ള​ത്തി​ലെ ഐ​എ​സ് ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ പ്ര​ത്യാ​ക്ര​മ​ണം. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ സ​മെ​യ്‍​രി അ​ക്ദ​മി​യും കു​ടും​ബ​ത്തി​ലെ ഏ​ഴു കു​ട്ടി​ക​ളും അ​ട​ക്കം പ​ത്തു​പേ​രാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട അ​ഹ്‍​മ​ദ് നാ​സ​ർ എ​ന്ന വ്യ​ക്തി അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ പ​രി​ഭാ​ഷ​ക​നാ​യി​രു​ന്നു.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ചാവേർ ആക്രമണം തടഞ്ഞെന്നാണ് യു​എ​സ് സേ​ന അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ വെ​ള്ളം ക​യ​റ്റു​മ്പോ​ൾ, സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ന്ന് ക​രു​തി​യാ​ണ് ഡ്രോ​ണു​ക​ൾ ആ​ക്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.