നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി സി​കെ​പി
നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി സി​കെ​പി
Friday, September 17, 2021 10:42 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി മു​തി​ര്‍​ന്ന നേ​താ​വ് സി.​കെ. പ​ത്മ​നാ​ഭ​ൻ. ബി​ഷ​പ്പി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ആ​ളി​ക്ക​ത്തി​ക്കു​ന്ന​തി​നു പ​ക​രം ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.‌‌

ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ഒ​രു മ​ത​ത്തി​ന്‍റെ ത​ല​യി​ല്‍ ചാ​ര്‍​ത്തു​ന്ന​ത് ശ​രി​യി​ല്ല. പ​ള്ളി​യി​ല്‍ വി​ശ്വാ​സി​ക​ളോ​ട് സം​സാ​രി​ക്കു​മ്പോ​ള്‍ അ​ത്ത​ര​ത്തി​ലൊ​രു പ​രാ​മ​ര്‍​ശം കൂ​ട്ടി​പ്പ​റ​ഞ്ഞ​താ​വാം. ജി​ഹാ​ദി​ന് ന​മ്മ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ർ​ഥ​മ​ല്ല ഉ​ള്ള​ത്. വേ​റെ പ​ല അ​ർ​ഥ​വു​മു​ണ്ട്.

ചെ​റി​യൊ​രു തീ​പ്പൊ​രി വീ​ണാ​ല്‍ അ​ത് കാ​ട്ടു​തീ​യാ​കും. കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ര്‍​ദ്ദ​ത്തി​ന് അ​ത് വ​ലി​യൊ​രു ക​ള​ങ്ക​മാ​കും. കാ​ട്ടു​തീ​യു​ണ്ടാ​യാ​ല്‍ അ​തി​ന് ഇ​ര​യാ​കു​ന്ന​ത് അ​തി​ന്‍റെ കാ​ര​ണ​ക്കാ​ര്‍ ത​ന്നെ​യാ​കും- സി.​കെ പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

സ​ഭാ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. സി​പി​എം നേ​ര​ത്തെ നി​ഷേ​ധി​ച്ച​തെ​ല്ലാം വൈ​കി​യ വേ​ള​യി​ല്‍ അം​ഗീ​ക​രി​ച്ച​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.