ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ്: അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ
ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ്: അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ
Friday, September 17, 2021 10:12 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്. കോ​വി​ഡ് ഗ​ർ​ഭി​ണി​ക​ളെ ബാ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഐ​സി​എം​ആ​ർ ന​ട​ത്തി​യ ആ​ദ്യ പ​ഠ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം എ​ന്ന ശു​പാ​ർ​ശ ഐ​സി​എം​ആ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ 4,203 ഗ​ർ​ഭി​ണി​ക​ളെ​യാ​ണ് ഐ​സി​എം​ആ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ 3,213 പേ​രും ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ളെ പ്ര​സ​വി​ച്ചു. മാ​സം തി​ക​യാ​തെ​യാ​യി​രു​ന്നു 16.3% പേ​രു​ടെ പ്ര​സ​വം. 10.1% പേ​ർ​ക്ക് ര​ക്താ​തി​സ​മ്മ​ർ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളു​ണ്ടായി. ​

ഇ​തി​ൽ 3.8% പേ​ർ​ക്ക് അ​തി​തീ​വ്ര പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യി വ​ന്നു. 911 കേ​സു​ക​ളി​ൽ ഗ​ർ​ഭം അ​ല​സി. 534 സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടായി​രു​ന്നു. ഇ​തി​ൽ 40 പേ​ർ​ക്കു രോ​ഗം ഗു​രു​ത​ര​മാ​യ​താ​യും ഐ​സി​എം​ആ​റി​ന്‍റെ പ​ഠ​ന​ത്തി​ൽ ക​ണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.