പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി
പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി
Friday, September 17, 2021 9:42 PM IST
കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ 31 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​പ്പു​ല​ര്‍ ഗ്രൂ​പ്പി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളും ഭൂ​മി​യും 10 ആ​ഡം​ബ​ര കാ​റു​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

കാ​റു​ക​ളു​ടെ മൂ​ല്യം ര​ണ്ടു കോ​ടി രൂ​പ​യാ​ണ്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണ​വും ഇ​തി​ല്‍​പ്പെ​ടും. 14 കോ​ടി രൂ​പ​യാ​ണ് സ്വ​ര്‍​ണ​ത്തി​ന്‍റെ മ​തി​പ്പു​വി​ല. ബാ​ങ്കി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളും ചേ​ര്‍​ത്താ​ണ് 31 കോ​ടി രൂ​പ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രി​ക്കു​ന്ന​ത്.

2,000 കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ പോ​പ്പു​ല​ര്‍ ഗ്രൂ​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. രാ​ജ്യ​ത്താ​ക​മാ​നം 270 ബ്രാ​ഞ്ചു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 1600ല​ധി​കം പേ​രി​ല്‍​നി​ന്നാ​യി സ്വ​ര്‍​ണ​വും പ​ണ​വും വാ​ങ്ങി​യി​ട്ടു​ണ്ട്.

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പും ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ള്‍, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍, നി​ല​വി​ല്‍ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ വി​വ​രം, മ​റ്റ് ആ​സ്തി​ക​ള്‍ എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് സു​പ്ര​ധാ​ന ന​ട​പ​ടി ഇ​ഡി കൈ​ക്കൊ​ണ്ട​ത്. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നാ​ണ് പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളാ​യ എം​ഡി തോ​മ​സ് ഡാ​നി​യേ​ലി​നെ​യും മ​ക​ള്‍ റീ​നു മ​റി​യെ​യും ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.