മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം: പ​രാ​തി​യി​ൽ നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം: പ​രാ​തി​യി​ൽ നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, September 17, 2021 9:34 PM IST
കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ല്‍ കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ ജീ​വി​ത ക​ഥ വ​ള​ച്ചൊ​ടി​ച്ചെ​ന്നും ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ നാ​ലാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി.

കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ പി​ന്തു​ട​ര്‍​ച്ച​ക്കാ​രി​ലു​ള്‍​പ്പെ​ട്ട മു​ഫീ​ദ അ​രാ​ഫ​ത്ത് മ​ര​യ്ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കോ​ഴി​ക്കോ​ട് സാ​മൂ​തി​രി​യു​ടെ നാ​വി​ക പ​ട​ത്ത​ല​വ​നാ​യി​രു​ന്ന കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി​യ ചി​ത്ര​മൊ​രു​ക്കി​യ​ത് പ്രി​യ​ദ​ര്‍​ശ​നാ​ണ്.

സി​നി​മ​യു​ടെ ടീ​സ​റി​ല്‍ നി​ന്നു കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ ജീ​വി​ത​വും കാ​ല​വും വ​ള​ച്ചൊ​ടി​ച്ചു​ള്ള ചി​ത്രീ​ക​ര​ണ​മാ​ണെ​ന്നു വ്യ​ക്ത​മാ​ണെ​ന്നും മ​ര​യ്ക്കാ​ര്‍ കു​ടും​ബ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന സി​നി​മ​യാ​ണി​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.