സ​ർ വി​ളി​യും സ​ല്യൂ​ട്ടും വേ​ണ്ട: ഡി​ജി​പി​ക്കു ക​ത്ത​യ​ച്ച് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി
സ​ർ വി​ളി​യും സ​ല്യൂ​ട്ടും വേ​ണ്ട: ഡി​ജി​പി​ക്കു ക​ത്ത​യ​ച്ച് ടി.​എ​ൻ.​പ്ര​താ​പ​ൻ  എം​പി
Friday, September 17, 2021 7:48 PM IST
തൃ​ശൂ​ർ: സ​ല്യൂ​ട്ട് കൊ​ണ്ടു​ള്ള അ​ഭി​വാ​ദ്യ​വും സ​ർ വി​ളി​യും വേ​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും ക​ത്തു ന​ൽ​കി. സു​രേ​ഷ് ഗോ​പി എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ സ​ല്യൂ​ട്ട് വി​വാ​ദ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ത്തെ​ഴു​താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എ​നി​ക്കു സ​ല്യൂ​ട്ട് ചെ​യ്തു​കൊ​ണ്ട് അ​ഭി​വാ​ദ്യം അ​റി​യി​ക്കു​ന്ന രീ​തി ഉ​ണ്ടാ​ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. അ​തു​പോ​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ൽ സ​ർ​വീ​സു​കാ​രും മ​റ്റു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും എ​ന്നെ സാ​ർ എ​ന്ന് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. ഇ​താ​ണ് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.