വാ​ക്സി​ൻ മോ​ഡി; ഒ​റ്റ ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ്, ച​രി​ത്രം​കു​റി​ച്ച് ഇ​ന്ത്യ
വാ​ക്സി​ൻ മോ​ഡി; ഒ​റ്റ ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ്, ച​രി​ത്രം​കു​റി​ച്ച് ഇ​ന്ത്യ
Friday, September 17, 2021 6:27 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വാ​ക്സി​നേ​ഷ​നി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ. ഒ​രു ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്താ​ണ് രാ​ജ്യം ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​രോ മി​നി​റ്റി​ലും 42,000 ഡോ​സ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്തു.

ഒ​രു ദി​വ​സ​ത്തി​നി​ടെ ഒ​രു​കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 78.68 കോ​ടി ഡോ​സ് വാ​ക്സി​നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ആ​ദ്യ​ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 59.17 കോ​ടി​യാ​ണ്. ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്ത​വ​ര്‍ 19.51 കോ​ടി​യാ​ണ്.

മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ​റ്റം​ബ​ര്‍ 17ന് ​രാ​ജ്യ​ത്തൊ​ട്ടാ​കെ ര​ണ്ടു കോ​ടി പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സീ​ന്‍ ന​ല്‍​കാ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.