ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും മോ​ദി​ക്കാ​യി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു​വെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും മോ​ദി​ക്കാ​യി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു​വെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Friday, September 17, 2021 12:11 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജന്മ​ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ പോ​ലും അ​ദ്ദേ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി​പി​എം വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ൾ ബി​ജെ​പി എ​ന്നും വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് നി​ന്നി​ട്ടു​ള്ള​തെ​ന്നും സു​രേ​ന്ദ്ര​ൻ പറഞ്ഞു.

നരേന്ദ്രമോദിക്ക് 71 വയസ് തികഞ്ഞതു വ്യാപകമായി ആഘോഷിക്കുകയാണ് ബിജെപി. അദ്ദേഹം ആദ്യമായി ഏതെങ്കിലും അധികാരക്കസേരയിൽ എത്തിയിട്ട് 20 വർഷവും തികയുകയാണ്. ഒക്ടോബർ ഏഴുവരെയുള്ള ആഘോഷങ്ങളാണ് ബിജെപി നടത്തുന്നത്.

ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്ന റിക്കാർഡും സ്വന്തമാക്കിയാണ് മോദി മൂന്നാം ടേം ലക്ഷ്യമിടുന്നത്.

വരുന്ന ഗുജറാത്ത്, യുപി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനായാൽ മോദി തരംഗത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും കടന്നുകയറാമെന്ന പ്രതീക്ഷയിലാണ് ബിജെപി നീക്കങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.