ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
Friday, September 17, 2021 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട തൂ​വ​ല്ലൂ​ർ​ക്കോ​ണ​ത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.​തൂ​വ​ല്ലൂ​ർ​ക്കോ​ണം സ്വ​ദേ​ശി സു​ലോ​ച​ന(56)​യെ​യാ​ണ് ഭ​ർ​ത്താ​വ് മു​രു​ക​ൻ വെ​ട്ടി​യ​ത്.

പു​ല​ർ​ച്ചെ 6.45-നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം മു​രു​ക​ൻ ഒ​ളി​വി​ലാ​ണ്. വീ​ട്ട​മ്മ​യു​ടെ മു​തു​കി​ലും കൈ​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ടും​ബ​പ്ര​ശ്‌​നം കാ​ര​ണം വീ​ട്ട​മ്മ നി​ര​വ​ധി ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ഇ​വ​ർ മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.