ക്രൊ​യേ​ഷ്യ​ന്‍ പ്ര​തി​രോ​ധ താ​രം മാ​ര്‍​ക്കോ ലേ​സ്‌​കോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ൽ
ക്രൊ​യേ​ഷ്യ​ന്‍ പ്ര​തി​രോ​ധ താ​രം മാ​ര്‍​ക്കോ ലേ​സ്‌​കോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ൽ
Thursday, September 16, 2021 8:14 PM IST
കൊ​ച്ചി: ക്രൊ​യേ​ഷ്യ​ന്‍ പ്ര​തി​രോ​ധ താ​രം മാ​ര്‍​ക്കോ ലേ​സ്‌​കോ​വി​ച്ചി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ടീ​മി​ലെ​ത്തി​ച്ചു. വ​രു​ന്ന സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​റാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും വി​ദേ​ശ​താ​ര​മാ​ണ് ഈ ​മു​പ്പ​തു​കാ​ര​ൻ.

ക്രൊ​യേ​ഷ്യ​ൻ ക്ല​ബ് ഡൈ​നാ​മോ സാ​ഗ്രെ​ബി​ല്‍ നി​ന്നാ​ണ് വ​ര​വ്. 2014ൽ ​ല​യ​ണ​ൽ മെ​സി ന​യി​ച്ച അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ​യാ​ണ് ലേ​സ്കോ​വി​ച്ചി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റം. ക്രൊ​യേ​ഷ്യ​ന്‍ ടോ​പ്പ് ഡി​വി​ഷ​നി​ല്‍ 150ല​ധി​കം മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ച​യ സ​മ്പ​ത്തു​ണ്ട്.

ഡി​ഫ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​റാ​യും ക​ളി​പ്പി​ക്കാ​വു​ന്ന താ​ര​മാ​ണ്. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നു​ള്ള വ​ലി​യ പ്രേ​ര​ണ​യു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ​ത്തു​ന്ന മി​ക​ച്ച പ്ര​തി​രോ​ധ താ​ര​മാ​ണ് ലേ​സ്‌​കോ​വി​ച്ചെ​ന്ന് സ്‌​പോ​ര്‍​ട്ടി​ങ് ഡ​യ​റ​ക്ട​ര്‍ ക​രോ​ലി​സ് സ്‌​കി​ന്‍​കി​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.