ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ല​ബ​സ്; വി​വാ​ദ ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ക്കി​ല്ലെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ല​ബ​സ്; വി​വാ​ദ ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ക്കി​ല്ലെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ
Thursday, September 16, 2021 7:50 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സ​ര്‍​വ​കാ​ല​ശാ​ല​യു​ടെ എം​എ ഗ​വേ​ര്‍​ണ​ന്‍​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്‌​സ് കോ​ഴ്‌​സി​ൽ വി​വാ​ദ ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന പേ​പ്പ​ർ മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠി​പ്പി​ക്കി​ല്ലെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ.

മാ​റ്റ​ങ്ങ​ളോ​ടെ ഈ ​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഴ​യ സി​ല​ബ​സ് പ്ര​കാ​ര​മു​ള്ള ക​ണ്ടം​പ​റ​റി പൊ​ളി​റ്റി​ക്ക​ൽ തി​യ​റി പ​ഠി​പ്പി​ക്കു​മെ​ന്നും ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ വി​സി വ്യ​ക്ത​മാ​ക്കി.

സി​ല​ബ​സി​ൽ പോ​രാ​യ്മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. നി​ർ​ദേ​ശ​ങ്ങ​ൾ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. 29 ന് ​ചേ​രു​ന്ന അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എം​എ ഗ​വേ​ര്‍​ണ​ന്‍​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്‌​സ് കോ​ഴ്‌​സി​ന്‍റെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ തീം​സ് ഇ​ന്‍ ഇ​ന്ത്യ​ന്‍ പൊ​ളി​റ്റി​ക്ക​ല്‍ തോ​ട്ട് എ​ന്ന പേ​പ്പ​റി​ലാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ സി​ല​ബ​സു​ള്ള​ത്. ഹി​ന്ദു​ത്വ​വാ​ദ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി​രു​ന്ന വി.​ഡി. സ​വ​ർ​ക്ക​ർ, എം.​എ​സ്, ഗോ​ൾ​വാ​ൾ​ക്ക​ർ എ​ന്നി​വ​രു​ടെ "വീ ​ഓ​ര്‍ ഔ​ര്‍ നാ​ഷ​ന്‍​ഹു​ഡ് ഡി​ഫൈ​ന്‍​ഡ്', "ബ​ഞ്ച് ഓ​ഫ് തോ​ട്ട്സ്', സ​വ​ര്‍​ക്ക​റു​ടെ "ഹി​ന്ദു​ത്വ; ഹു ​ഇ​സ് എ ​ഹി​ന്ദു' എ​ന്നീ പു​സ്ത​ക​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളാ​ണ് സി​ല​ബ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

കൂ​ടാ​തെ, ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യ ദീ​ന​ദ​യാ​ല്‍ ഉ​പാ​ധ്യാ​യ, ബാ​ല്‍​രാ​ജ് മ​ധോ​ക് എ​ന്നി​വ​രു​ടെ പു​സ്ത​ക​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളും സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.