രൂ​പാ​ണി​യും മ​ന്ത്രി​മാ​രും പു​റ​ത്ത്; ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റു
രൂ​പാ​ണി​യും മ​ന്ത്രി​മാ​രും പു​റ​ത്ത്; ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റു
Thursday, September 16, 2021 7:27 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ന് ​ആ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. ഇ​തി​നു ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​ന് പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ യോ​ഗം ചേ​ർ​ന്നു.

അ​തേ​സ​മ​യം, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് രാ​ജേ​ന്ദ്ര ത്രി​വേ​ദി രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഭു​ജി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ നി​മാ​ബെ​ൻ ആ​ചാ​ര്യ​യെ പ്രൊ​ട്ടേം സ്പീ​ക്ക​റാ​യി നി​യ​മി​ച്ചു. മ​ന്ത്രി​യാ​കു​ന്ന​തി​നാ​ണ് ത്രി​വേ​ദി സ്പീ​ക്ക​ർ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​ന് ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​കി​ട്ടാ​തി​രു​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി. രൂ​പാ​നി​ക്കു ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു നി​തി​ൻ പ​ട്ടേ​ൽ. വി​ജ​യ് രൂ​പാ​ണി മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രെ​യെ​ല്ലാം മാ​റ്റി​യാ​ണ് ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ ത​ന്‍റെ ടീം ​രൂ​പീ​ക​രി​ച്ച​ത്. 24 പു​തി​യ മ​ന്ത്രി​മാ​രാ​ണു പ​ട്ടേ​ൽ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ ഏ​തൊ​ക്കെ​യെ​ന്നു പി​ന്നീ​ടു തീ​രു​മാ​നി​ക്കും.

10 ക്യാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും 14 സ​ഹ​മ​ന്ത്രി​മാ​രു​മാ​ണു മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു പേ​ർ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രാ​ണ്.

ഭൂ​പേ​ന്ദ്ര​യു​ടെ പു​തി​യ മ​ന്ത്രി​മാ​ർ

1. രാ​ജേ​ന്ദ്ര ത്രി​വേ​ദി
2. ജി​തു വ​ഖാ​നി
3. ഋ​ഷി​കേ​ശ് പ​ട്ടേ​ൽ
4. പൂ​ർ​ണേ​ഷ് മോ​ദി
5. രാ​ഘ​വ്ജി പ​ട്ടേ​ൽ
6. ക​നു​ഭാ​യ് ദേ​ശാ​യി
7. കി​രി​ത്‍​സി​ൻ​ഹ് റാ​ണ
8. ന​രേ​ഷ് പ​ട്ടേ​ൽ
9. പ്ര​ദീ​പ് പാ​ർ​മ​ർ
10. അ​ർ​ജു​ന്‍​സിം​ഗ് ചൗ​ഹാ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.