തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് 178 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. 21,122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 866 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 1,86,190 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 26,563 പേര് രോഗമുക്തരായി. 42,36,309 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
തൃശൂര്‍-3252, എറണാകുളം-2901, തിരുവനന്തപുരം-2135, മലപ്പുറം-2061, കോഴിക്കോട്-1792, പാലക്കാട്-1613, കൊല്ലം-1520, ആലപ്പുഴ-1442, കണ്ണൂര്‍- 1246, കോട്ടയം-1212, പത്തനംതിട്ട-1015, ഇടുക്കി-973, വയനാട്-740, കാസര്‍ഗോഡ്-280.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.