ക​ന​യ്യകു​മാ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി കാ​നം
ക​ന​യ്യകു​മാ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി കാ​നം
Thursday, September 16, 2021 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​യ്യ​കു​മാ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഫേ​സ്ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​വാ​ർ​ത്ത​ക​ളെ വി​മ​ർ​ശി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ക​ന​യ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത് ആ​ദ്യ​മ​ല്ല. മു​ൻ​പും ഇ​ത്ത​രം രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ കൊ​ണ്ട് പാ​ർ​ട്ടി​യെ ത​ള​ർ​ത്താ​ൻ ക​ഴി​യി​ല്ല. ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ വ​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ക​ന​യ്യ പ​ങ്കെ​ടു​ക്കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.