അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍റെ ഭാ​ര്യ അന്തരിച്ചു
അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍റെ ഭാ​ര്യ അന്തരിച്ചു
Thursday, September 16, 2021 5:29 PM IST
ക​ണ്ണൂ​ര്‍: സി​പി​എം നേ​താ​വ് അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍റെ ഭാ​ര്യ പ​ള്ളി​ക്കു​ന്ന് അ​ഴീ​ക്കോ​ട​ന്‍ നി​വാ​സി​ല്‍ കെ. ​മീ​നാ​ക്ഷി ടീ​ച്ച​ര്‍ (87) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1956ലാ​യി​രു​ന്നു അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​നു​മാ​യു​ള്ള വി​വാ​ഹം. 1972 സെ​പ്റ്റംബ​ര്‍ 23നാ​ണ് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വു​മാ​യ അ​ഴീ​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍ തൃ​ശൂ​രി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

16 വ​ര്‍​ഷം മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ദാ​മ്പ​ത്യ ജീ​വി​തം. 34 വ​ര്‍​ഷം പ​ള്ളി​ക്കു​ന്ന് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.