പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ഡി​ക്ക് മു​ന്നി​ൽ; വി​ളി​പ്പി​ച്ച​ത് സാ​ക്ഷി​യാ​യെ​ന്ന്
പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ഡി​ക്ക് മു​ന്നി​ൽ; വി​ളി​പ്പി​ച്ച​ത് സാ​ക്ഷി​യാ​യെ​ന്ന്
Thursday, September 16, 2021 4:15 PM IST
കൊ​ച്ചി: മു​സ്‌​ലിം ലീ​ഗ് മു​ഖ​പ​ത്ര​ത്തി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ​ഡി) മു​മ്പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി. ത​ന്നെ സാ​ക്ഷി​യാ​യാ​ണ് ഇ​ഡി വി​ളി​ച്ച​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

ച​ന്ദ്രി​ക​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​രി​ക്കും. ഇ​ഡി ന​ട​പ​ടി​യി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ​മു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​റു​പ​ടി.

കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് അ​ദ്ദേ​ഹം വീ​ണ്ടും സാ​വ​കാ​ശം തേ​ടി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ഇ​ന്ന് ത​ന്നെ ഹാ​ജ​രാ​വാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ നേ​ര​ത്തേ ഇ ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ര​ണ്ടാം ത​വ​ണ സാ​വ​കാ​ശം തേ​ടി ഇ​ന്ന​ലെ​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ ​ഡി​യെ സ​മീ​പി​ച്ച​ത്.

മു​ഖ​പ​ത്രം വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം. അ​ദ്ദേ​ഹ​ത്തി​നും മ​ക​നു​മെ​തി​രെ ഇ​ഡി​ക്ക് മു​ന്നി​ല്‍ കെ.​ടി. ജ​ലീ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​യാ​ണ് ജ​ലീ​ൽ ഇ​ഡി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മ​ക​നും യൂ​ത്ത് ലീ​ഗ് ദേ​ശീ​യ നേ​താ​വു​മാ​യ സ​യ്യി​ദ് മു​ഈ​ന​ലി ത​ങ്ങ​ളെ​യും ഇ​ഡി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.