അ​നി​ൽ​കു​മാ​ർ സി​പി​എം കോ​ഴി​ക്കോ​ട് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി
അ​നി​ൽ​കു​മാ​ർ സി​പി​എം കോ​ഴി​ക്കോ​ട് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി
Thursday, September 16, 2021 3:27 PM IST
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ എ​ത്തി​യ കെ.​പി.​അ​നി​ൽ​കു​മാ​റി​ന് പാ​ർ​ട്ടി ആ​ദ്യ ചു​മ​ത​ല ന​ൽ​കി. കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി​യാ​യി അ​നി​ൽ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി 10 മു​ത​ൽ 12 വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് അ​നി​ൽ​കു​മാ​ർ സി​പി​എ​മ്മി​ൽ എ​ത്തി​യ​ത്.

പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​നി​ൽ​കു​മാ​ർ സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യു​ടെ വ​രി​ക്കാ​ര​നു​മാ​യി. കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ നേ​രി​ട്ട് എ​ത്തി​യാ​ണ് അ​നി​ലി​ൽ നി​ന്നും വ​രി​സം​ഖ്യ സ്വീ​ക​രി​ച്ച​ത്.

പാ​ർ​ട്ടി ഏ​ല്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന് കാ​ഴ്ച​ക്കാ​ര​ന്‍റെ രോ​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​നി​ൽ പ​റ​ഞ്ഞു. ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് താ​ൻ കോ​ണ്‍​ഗ്ര​സ് വി​ട്ട​തെ​ന്ന പ്ര​ച​ര​ണ​വും അ​ദ്ദേ​ഹം ത​ള്ളി. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​ന്ത്രി​ച്ചി​രു​ന്ന സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന താ​ൻ ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് വേ​ണ്ടി വാ​ശി​പി​ടി​ക്കു​മോ എ​ന്നും അ​നി​ൽ​കു​മാ​ർ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.