ഈ​ഗോ ക​ള​യൂ; എം​പി​യെ സ​ല്യൂ​ട്ട് ചെ​യ്യു​ന്ന​ത് മ​ര്യാ​ദ: ഗ​ണേ​ഷ് കു​മാ​ർ
ഈ​ഗോ ക​ള​യൂ; എം​പി​യെ സ​ല്യൂ​ട്ട് ചെ​യ്യു​ന്ന​ത് മ​ര്യാ​ദ: ഗ​ണേ​ഷ് കു​മാ​ർ
Thursday, September 16, 2021 3:51 PM IST
കൊ​ല്ലം: സ​ല്യൂ​ട്ട് വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി എം​പി​ക്ക് പി​ന്തു​ണ​യു​മാ​യി ഗ​ണേഷ് കു​മാ​ർ എംഎ​ൽ​എ. സു​രേ​ഷ് ഗോ​പി​ക്ക് മാ​ത്രം സ​ല്യൂ​ട്ട് നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​ണേ​ഷ് പ്ര​തി​ക​രി​ച്ചു.

സു​രേ​ഷ് ഗോ​പി എ​ന്ന വ്യ​ക്തി​യേ​യ​ല്ല, ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തെ വ്യ​ക്തി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ല്യൂ​ട്ട് ചെ​യ്യ​ണം. അ​ത് മ​ര്യാ​ദ​യാ​ണ്. പ്രോ​ട്ടോ​ക്കോ​ൾ വി​ഷ​യ​മൊ​ക്കെ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു വേ​ണ്ടി ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നും ഗ​ണേ​ഷ് പ​റ​ഞ്ഞു.

‌സു​രേ​ഷ്ഗോ​പി സ​ല്യൂ​ട്ട് ചോ​ദി​ച്ചു​വാ​ങ്ങേ​ണ്ടി വ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ഴ​പ്പ​മാ​ണ്. അ​ദ്ദേ​ഹം ഒ​രു എംപി​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​സി​ൽ ഈ​ഗോ കൊ​ണ്ടു​ന​ട​ക്ക​രു​തെന്നും ഗ​ണേഷ് കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജീ​പ്പി​ലി​രു​ന്ന എ​സ്ഐ​യെ പു​റ​ത്തേ​ക്ക് വി​ളി​ച്ചി​റ​ക്കി​യാ​ണ് സു​രേ​ഷ് ഗോ​പി സ​ല്യൂ​ട്ട് ചെ​യ്യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ദ്ദേ​ഹം ഇ​ന്ന് രം​ഗ​ത്തി​യി​രു​ന്നു. ന്യാ​യം ത​ന്‍റെ ഭാ​ഗ​ത്താ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രാ​തി​യി​ല്ല. പി​ന്നെ ആ​ർ​ക്കാ​ണ് പ​രാ​തി​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഈ ​സ​ല്യൂ​ട്ട് സം​ഭ​വം വി​വാ​ദ​മാ​ക്കി​യ​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. എം​പി​ക്ക് സ​ല്യൂ​ട്ട് ത​ര​ണ​മെ​ന്ന് പ്രോ​ട്ടോ​ക്കോ​ളി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​ത് പ​റ​യേ​ണ്ട​ത് ഡി​ജി​പി​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. ഡി​ജി​പി പ​റ​യ​ട്ടെ, അ​ത്ത​രം ഒ​രു ഉ​ത്ത​ര​വ് കാ​ണി​ച്ചു​ത​ര​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ല്യൂ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ വേ​ർ​തി​രി​വ് പാ​ടി​ല്ല. സ​ല്യൂ​ട്ട് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സം​വി​ധാ​നം കേ​ര​ള​ത്തി​ലെ പോ​ലീ​സും പി​ന്തു​ട​ര​ണം.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന് നി​ല​നി​ൽ​പ്പി​ല്ലെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. പോ​ലീ​സു​കാ​രു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​ട​പെ​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.