ഇതെന്നാ ഏർപ്പാടാ! മറ്റു പാർട്ടിക്കാരെ വിളിച്ചു കയറ്റുന്നതിൽ സിപിഎമ്മിൽ അതൃപ്തി
ഇതെന്നാ ഏർപ്പാടാ!  മറ്റു പാർട്ടിക്കാരെ വിളിച്ചു കയറ്റുന്നതിൽ സിപിഎമ്മിൽ അതൃപ്തി
Thursday, September 16, 2021 3:06 PM IST
കൊ​ച്ചി: മ​റ്റു പാ​ര്‍​ട്ടി​ക​ള്‍ വി​ട്ടു​വ​രു​ന്ന​വ​രെയെല്ലാം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ കീ​ഴ്ഘ​ട​ക​ങ്ങ​ള്‍​ക്കു ക​ടു​ത്ത അ​തൃ​പ്തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ടു​വ​ന്ന പി.​എ​സ്. പ്ര​ശാ​ന്ത്, കെ.​പി. അ​നി​ല്‍​കു​മാ​ര്‍, ജി. ​ര​തി​കു​മാ​ര്‍ എ​ന്നി​വ​രെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും നോ​ക്കാ​തെ പാ​ര്‍​ട്ടി​യി​ല്‍ എ​ടു​ത്ത​തി​ലാ​ണു പ്ര​തി​ഷേ​ധം പു​ക​യു​ന്ന​ത്.

അസ്വസ്ഥത

ചി​ല സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ട​ഞ്ഞ് പു​റ​ത്തു​വ​രു​ന്ന, എ​ന്നാ​ല്‍ സി​പി​എ​മ്മു​മാ​യി ആ​ശ​യ​പ​ര​മാ​യി യാ​തൊ​രു യോ​ജി​പ്പു​മി​ല്ലാ​ത്ത ഇ​ത്ത​ര​ക്കാ​രെ പാ​ര്‍​ട്ടി​യി​ല്‍ എ​ടു​ക്കു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ചോ​ര​യും വി​യ​ര്‍​പ്പു​മൊ​ഴു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ത​ക​ര്‍​ക്കു​മെ​ന്നു കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​തു​താ​യി ക​ട​ന്നു​വ​രു​ന്ന​വ​ര്‍, സ്ഥാ​ന​മാ​ന​ങ്ങ​ള്‍ വേ​ണ്ടെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​ത്യ​ന്തി​ക​മാ​യി അ​വ​രു​ടെ ല​ക്ഷ്യം അ​തു​ത​ന്നെ​യാ​ണെ​ന്നു നേ​തൃ​ത്വം തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മു​ന്നോ​ട്ടു പാ​ര്‍​ട്ടി​ക്കു വ​ലി​യ ക്ഷീ​ണം ചെ​യ്യു​മെ​ന്നും താ​ഴെ​ത്ത​ട്ടി​ല്‍ സം​സാ​ര​മു​ണ്ട്.

സർക്കുലർ

അ​ണി​ക​ളു​ടെ ഈ ​വി​കാ​രം തി​രി​ച്ച​റി​ഞ്ഞു​ത​ന്നെ​യാ​ക​ണം, ഒ​രു കാ​ര​ണ​വ​ശാ​ലും പു​തു​മു​ഖ​ങ്ങ​ള്‍ വ​രു​ന്ന​തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍​ക്കു​ല​ര്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വാ​യി​ക്കാ​നാ​യി സം​സ്ഥാ​ന ​നേ​തൃ​ത്വം ഇ​റ​ക്കി​യി​ട്ടു​ണ്ട്.

പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കാ​തെ നോ​ക്ക​ണ​മെന്നു പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശ​വു​മു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ പേ​രെ പാ​ര്‍​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ ന്യാ​യീ​ക​രി​ക്കു​ന്നു.

മറ്റു കക്ഷികളും

സി​പി​എ​മ്മി​ല്‍ മാ​ത്ര​മ​ല്ല, പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ് മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളെയും അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ പു​ന​സം​ഘ​ട​ന​യി​ലും മ​റ്റും ത​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ കു​റ​വു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കി​ല്ലാ​തി​ല്ല. ഇ​പ്പോ​ള്‍​ത​ന്നെ,

അ​ടു​ത്ത​ കാ​ല​ത്തു മു​ന്ന​ണി​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന പു​തി​യ ഘ​ട​ക​ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നും എ​ല്‍​ജെ​ഡി​ക്കും മ​റ്റും പു​ന​സം​ഘ​ട​ന​യി​ല്‍ അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ക​ക്ഷി​ക​ള്‍ ചി​ല സ്ഥാ​ന​ങ്ങ​ള്‍ വി​ട്ടു​കൊ​ടു​ത്താ​ല്‍ മാ​ത്ര​മേ, പു​തു​താ​യി വ​ന്ന പാ​ര്‍​ട്ടി​ക​ള്‍​ക്ക് പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​വൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍ മു​ന്ന​ണി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നാ​ണ് ഘ​ട​ക​ക​ക്ഷി​ക​ള്‍ വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​ല്‍​ഡി​എ​ഫി​ലേ​ക്കു​ള്ള വ​ര​വ് സി​പി​ഐയിലെയും മറ്റും ഒ​രു വി​ഭാ​ഗത്തിന് ഇപ്പോഴും അത്ര ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.