ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​നാ​യേ​ക്കും
ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​നാ​യേ​ക്കും
Thursday, September 16, 2021 2:51 PM IST
കോ​ട്ട​യം: ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത അ​ടു​ത്ത കാ​തോ​ലി​ക്കാ ബാ​വാ ആ​യേ​ക്കും. സ​ഭാ ആ​സ്ഥാ​ന​മാ​യ കോ​ട്ട​യം ദേ​വ​ലോ​ക​ത്ത് ചേ​ർ​ന്ന സി​ന​ഡി​ൽ സ​ഭാ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ധാ​ര​ണ​യാ​യെ​ന്നാ​ണ് സൂ​ച​ന.

ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സി​നെ സ​ഭാ​ധ്യ​ക്ഷ​നാ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് ഐ​ക​ക​ണ്ഠ്യേ​ന നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു. സ​ഭ​യി​ലെ 24 മെ​ത്രാ​പ്പൊ​ലീ​ത്ത​മാ​ർ സി​ന​ഡി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച മാ​നേ​ജിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നം അം​ഗീ​ക​രി​ക്ക​ണം.

ഒ​ക്ടോ​ബ​ർ 14ന് ​പ​രു​മ​ല​യി​ൽ ചേ​രു​ന്ന മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ അ​ടു​ത്ത കാ​തോ​ലി​ക്ക ബാ​വാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്ത​യു​മാ​യി ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് അ​വ​രോ​ധി​ക്ക​പ്പെ​ടും.

പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ കാ​ലം ചെ​യ്ത​തോ​ടെ​യാ​ണ് പു​തി​യ സ​ഭാ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മ്മി​സാ​ണ് സി​ന​ഡി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.