സോ​ളാ​ർ പീ​ഡ​ന​ക്കേ​സ്: കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ തെ​ളി​വു​ക​ൾ കൈ​മാ​റി പ​രാ​തി​ക്കാ​രി
സോ​ളാ​ർ പീ​ഡ​ന​ക്കേ​സ്: കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ തെ​ളി​വു​ക​ൾ കൈ​മാ​റി പ​രാ​തി​ക്കാ​രി
Wednesday, September 15, 2021 3:23 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കൈ​മാ​റി പ​രാ​തി​ക്കാ​രി. 2012 മേ​യി​ൽ മ​ന്ത്രി മ​ന്ദി​ര​മാ​യ റോ​സ് ഹൗ​സി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​രി സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മൊ​ഴി​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക്കാ​രി സി​ബി​ഐ​യ്ക്ക് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ രേ​ഖ​ക​ളും കൈ​മാ​റി​യി​ട്ടു​ണ്ട്.

കെ.​സി. വേ​ണു​ഗോ​പാ​ലി​ന് പു​റ​മെ എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി​ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എം.​പി​മാ​രാ​യ അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്താ​ണ് കേ​സ്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് സി​ബി​ഐ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്.

ത​ന്‍റെ പ​ക്ക​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് തെ​ളി​വു​ക​ൾ കൈ​മാ​റാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.