‌‌‌കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രാ​ജ്യ​ദ്രോ​ഹി​ക​ളെ​ന്ന് വി​ളി​ക്കു​മോ? ആ​ർ​എ​സ്എ​സി​നോ​ട് ര​ഘു​റാം രാ​ജ​ൻ
‌‌‌കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രാ​ജ്യ​ദ്രോ​ഹി​ക​ളെ​ന്ന് വി​ളി​ക്കു​മോ? ആ​ർ​എ​സ്എ​സി​നോ​ട് ര​ഘു​റാം രാ​ജ​ൻ
Wednesday, September 15, 2021 12:20 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ണ​ർ ഡോ. ​ര​ഘു​റാം രാ​ജ​ൻ. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ രാ​ജ്യ​ദ്രോ​ഹി​ക​ള്‍ എ​ന്നു​വി​ളി​ക്കാ​മോ​യെ​ന്ന് ആ​ർ​എ​സ്എ​സി​നോ​ട് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ന്‍​ഫോ​സി​സി​ന് നേ​രെ ആ​ര്‍​എ​സ്എ​സ് വാ​രി​ക​യാ​യ പാ​ഞ്ച​ജ​ന്യ​ത്തി​ൽ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ര​ഘു​റാം രാ​ജ​ന്‍റെ വെ​ല്ലു​വി​ളി.

പു​തി​യ ആ​ദാ​യ​നി​കു​തി വെ​ബ്സൈ​റ്റ് ചി​ല ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഐ​ടി സ്ഥാ​പ​ന​ത്തി​ന് ക​ഴി​വി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് വാ​രി​ക​യി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നോ​ടാ​ണ് ര​ഘു​റാം രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം. "കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ തു​ട​ക്ക​ത്തി​ൽ മോ​ശം​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ നി​ങ്ങ​ൾ രാ​ജ്യ​ദ്രോ​ഹി​ക​ൾ എ​ന്ന് വി​ളി​ക്കു​മോ? ഇ​തൊ​രു തെ​റ്റാ​ണെ​ന്ന് നി​ങ്ങ​ൾ പ​റ​യു​ന്നു, ആ​ളു​ക​ൾ തെ​റ്റു​ക​ൾ വ​രു​ത്താ​റി​ല്ലേ?' അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇ​ന്ത്യ​ന്‍ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ സ​ലി​ല്‍ പ്ര​കാ​ശി​നെ വി​ളി​ച്ചു വ​രു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ർ​എ​സ്എ​സ് ഇ​ന്‍​ഫോ​സി​സി​നെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്. ആ​ദാ​യ​നി​കു​തി വെ​ബ്‌​സൈ​റ്റു​ക​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ന്‍​ഫോ​സി​സ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ​ത് രാ​ജ്യ​ദ്രോ​ഹ​ത്തി​ന് സ​മാ​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു ആ​ർ​എ​സ്എ​സി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.