യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചു; സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചു; സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
Wednesday, September 15, 2021 2:33 AM IST
ന്യൂ​ഡ​ൽ​ഹി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി​യി​ലാ​ണ് സം​ഭ​വം. മാ​ങ്ക് റാം ​പാ​ര്‍​ക്ക് സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ്(34) എ​ന്ന​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

പി​ന്നീ​ട് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​പി​ന്‍(28), രാ​ജു(21) എ​ന്നി​വ​ര്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യി​രു​ന്ന രാ​ജേ​ഷ് വീ​ട്ടി​ല്‍ വ​ന്ന് പ​തി​വാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മാ​യി​രു​ന്നു. സം​ഭ​വ ദി​വ​സ​വും ഇ​യാ​ള്‍ വീ​ട്ടി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് സ​ഹി​കെ​ട്ടാ​ണ് ഇ​യാ​ളെ മ​ര്‍​ദി​ച്ച​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

മ​ര്‍​ദ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ​ല​ഭി​ക്കാ​തെ ഇ​യാ​ള്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.