സ്ത്രീ ​ശ​രീ​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള കൈ​യേ​റ്റം ബ​ലാ​ത്സം​ഗ​ക്കു​റ്റ​മെ​ന്ന് ഹൈ​ക്കോ​ട​തി
സ്ത്രീ ​ശ​രീ​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള കൈ​യേ​റ്റം ബ​ലാ​ത്സം​ഗ​ക്കു​റ്റ​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, August 5, 2021 9:21 PM IST
കൊ​ച്ചി: സ്ത്രീ ​ശ​രീ​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ ലൈം​ഗി​ക പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​യും ബ​ലാ​ത്സം​ഗ​ക്കു​റ്റ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി ആ​ജീ​വ​നാ​ന്ത ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രേ പ്ര​തി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷ് ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.

കേ​സി​ല്‍ ബ​ലാ​ത്സം​ഗ കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ്ര​തി​യു​ടെ ആ​ജീ​വ​നാ​ന്ത ത​ട​വു​ശി​ക്ഷ, ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വു​ശി​ക്ഷ​യാ​ക്കി ഭേ​ദ​ഗ​തി ചെ​യ്തു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 375 പ്ര​കാ​രം അ​നു​മ​തി​യി​ല്ലാ​തെ ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​താ​ണ് ബ​ലാ​ത്സം​ഗ​ക്കു​റ്റ​മാ​യി നി​ര്‍​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​കേ​സി​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക ബ​ന്ധ​മു​ണ്ടാ​യി​ല്ലെ​ന്നും ബ​ലാ​ത്സം​ഗ​ക്കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ദം.

2015 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ലെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക്കെ​തി​രേ പ​രാ​തി പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​പെ​ട്ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.