കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ചി​ത്രം രാ​ഹു​ല്‍ പ​ങ്കു​വെ​ച്ചു; ട്വി​റ്റ​റി​ന് നോ​ട്ടീ​സ്
കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ചി​ത്രം രാ​ഹു​ല്‍ പ​ങ്കു​വെ​ച്ചു; ട്വി​റ്റ​റി​ന് നോ​ട്ടീ​സ്
Wednesday, August 4, 2021 10:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ചി​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ട്വി​റ്റ​ർ ഇ​ന്ത്യ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി. പെ​ണ്‍​കു​ട്ടി​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ചി​ത്രം പ​ങ്ക് വെ​ച്ച​ത് പോ​ക്സോ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്ക് വെ​ച്ച​ത്. പോ​ക്സോ​യ്ക്കു പു​റ​മേ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​പ്ര​കാ​ര​വും പെ​ണ്‍​കു​ട്ടി​യെ തി​രി​ച്ച​റി​യു​ന്ന ചി​ത്ര​ങ്ങ​ളോ വി​വ​ര​ങ്ങ​ളോ ഏ​തെ​ങ്കി​ലും മാ​ധ്യ​മ​ത്തി​ൽ പ​ങ്കു വെ​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.